
പതിവിനു വിരുദ്ധം...
തെറിചവളെന്നോ
വേലി ചാടിയവളെന്നോ ?
വശീകരിക്കുന്നവളെന്നോ
അപഥ സഞ്ചാരിനിയെന്നോ
മുദ്ര കുത്താന്‍ എളുപ്പമാണ്...
ആര്‍ക്കുമറിയില്ല
അതിന്റെ ഏകാന്തത...
മൂര്‍ച്ച വെക്കാനുള്ള ആഗ്രഹം...
സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം...
സമത്വത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്...
ചുരുങ്ങിയ പക്ഷം
പണ്ട് പറിചപാടെ എടുത്തെറിഞ്ഞ
കൂടെപ്പിറപ്പായിരിക്കേണ്ട
ഒന്നിന്റെ ഓര്മയിലാനാണെന്നു കരുതിയിട്ടാനെങ്കിലും
വെറുതേ ചവിട്ടി തേക്കാതെ
ഒന്ന് വെറുതേ വിട്ടേക്കണേ...!!!