
(സഖാവ് പുഷ്പ്പന്...)
ഒരേ കിടപ്പെങ്കിലും
ഒരു കൊമ്പനേക്കാള്‍
ഉയര്‍ന്നു നില്ക്കുന്നവന് തന് മസ്തകം...!
ഒരേ നോട്ടമെങ്കിലും
മധ്ഹ്യാന സൂര്യനെക്കാള്‍
തീക്ഷ്ണമാനവന് തന് മിഴികള്‍...!
ഒരേ പുഞ്ചിരിയെങ്കിലും
വിരിയുന്നവനിലൂടോരായിരം
പ്രകാശ്വോജ്വലമാം താരാ ഗണങ്ങള്‍...!
ഒരേ ശബ്ദ താളമെങ്കിലും
അവനിലൂടെ മുഴങ്ങുന്നൊരു കോടി
രുധിര സമര രംഗങ്ങള്‍ തന് അല കടല്‍...!
ഒരേ വിഷാദമെങ്കിലും തളിര്ക്കുന്നവന് തന്
തുള വീണ മേനിയില്‍,നമ്മളൊരുമിച്ചു കാണും
സ്വപ്നങ്ങള്‍ തന് മഴ വില്ലുകള്‍...!
ഒരേ തലയാട്ടലെങ്കിലും പിരിയുമ്പോളവന്‍ മിടിക്കുന്നു,
സന്ധിയില്ലാതെ പൊരുതും സഖാക്കള്‍ തന് കുലത്തിന്
നിലക്കാത്ത ഘടികാരം പോല്‍ നിരന്തരം...!!!
kollam sree
ReplyDelete