മഴക്കോട്ടെടുക്കാന്‍ മറന്ന
പൂവന്‍ കോഴി
ഉമ്മറത്തേക്ക് കയറി നിന്ന്
ഒന്ന് കുടഞ്ഞ്
ആകെ നനഞ്ഞെന്നു
കൊക്കിപ്പാറും...
മാളങ്ങളില്‍
വെള്ളപ്പോക്കാമെന്ന് വിതുമ്പി
ഉറുമ്പുകള്‍
വരി വരിയായി ധര്‍മത്തിന് വരും.
പാറ്റ,തവള,നീര്‍ക്കോലി
ജീവ ചക്രം ഉരുളുന്നതിന്റെ
പ്രയാസതെപ്പറ്റി
വയറ്റതടിച്ച് പാട്ട് പാടും.
മിണ്ടാപ്പൂച്ച
വീതനപ്പുറത്തെ ചൂട് തിന്ന്,
ഉടഞ്ഞ കലം നോക്കി
നെടു വീര്‍പ്പിടും.
തോരാനിട്ട തുണികള്‍
തണുത്ത് വിറച്ച്
ചുണ്ടുകള്‍ കൂട്ടിയിടിച്ച്
വെയിലു വരാന്‍ പ്രാര്‍ഥിക്കും.
പടിയിലിട്ട ചെരുപ്പ്
മഴ വെള്ളത്തില്‍
ആരോടും മിണ്ടാതെ
ഊര് ചുറ്റാന്‍ പോവും.
കാറ്റ് ദിക്ക് കാണിക്കും
മിന്നല്‍ വഴി തെളിക്കും...
പുതപ്പിന് എന്നെ തിന്നാന്‍ കൊടുക്കും... :)
ReplyDelete