അച്ഛന്‍,
മഴയത്തും വെയിലത്തും
മാറാത്ത ഭംഗി...
വില്ലോടിഞ്ഞിട്ടും
ഞങ്ങളുടെ തലകള്‍ക്ക് മുകളില്‍
രക്ഷാ കവചമായി
തളര്‍ന്നു നില്ല്ക്കുന്ന കുട.
അമ്മ,
വഴുതലില്‍ നിന്നും സംരക്ഷണം...
ഏതു നിമിഷവും
വാറ് പൊട്ടാവുന്ന രീതിയില്‍
ജീവിതം തുടരുമ്പോഴും
വേദനകളിലമര്‍ന്നു
കല്ലും മുള്ളും കൊള്ളിക്കാതെ
ഞങ്ങളുടെ കാലുകല്‍ക്കുവേണ്ടി
തേഞ്ഞു തീരുന്ന ചെരുപ്പ്.
മക്കള്‍,
നോ ചെയിഞ്ച്...
അത്യാവശ്യത്തിനു
അച്ഛനും അമ്മയ്ക്കും
ധൈര്യത്തോടെ
മാറ്റിയെടുക്കാനാവാത്ത
കള്ള നോട്ടുകള്‍.
ബന്ധങ്ങള്‍,
അതെല്ലാം മറന്നേക്കു...
ആവശ്യമുള്ളപ്പോള്‍ മാത്രം
വാലാട്ടി വരുന്ന
ചാവാലിപ്പട്ടികള്‍...
No comments:
Post a Comment