Tuesday, November 16, 2010
മിസ്സ്ഡ് കോള്‍
എല്ലാവരുടെ കൈയ്യിലും
മൊബൈല്‍ ഫോണ്‍ വരും മുമ്പ്
അപ്പുറത്തെ വീട്ടിലെ അമ്മു
എനിക്ക് ഫോണ്‍ ചെയ്യുമായിരുന്നു.
ഒട്ടക ചിത്രമുള്ള തീപ്പെട്ടിക്കൂടില്‍
നൂല് കോര്‍ത്ത്
നിറയെ തണലും തേന്മാവുമുള്ള
തൊടിയുടെ ഒരറ്റത്ത് നിന്ന്...
ഇളം പൈനില നിറമുള്ള ചുണ്ടുകള്‍
തീപ്പെട്ടിക്കൂടിനുള്ളിലേക്ക് ചേര്‍ത്ത്
അവള്‍ ചോദിക്കും
ഹലോ...അപ്പുവല്ലേ എന്ന്...
ലൈന്‍ ക്ലിയരല്ലാത്ത കോള്‍ പോലെ
പോതാംകീരികളുടെ കരച്ചിലുകള്‍ക്കിടയിലൂടെ
ശബ്ദങ്ങള്‍ കാതിലെയ്ക്കരിചെതും...
ഒരുപാട് ചോദിക്കാന്‍
തീപ്പെട്ടി ചുണ്ടോടു ചേര്‍ക്കും.
പെട്ടന്ന് ഓള് പൊട്ടി
രക്തം വാര്‍ന്നു പോയ ഞരമ്പ് പോലെ
മണ്ണില്‍ക്കിടക്കും...
അപ്പോള്‍
ഒരുപാടൊരുപാട് ദൂരെനിന്നുമുയരുന്ന
നെടുവീര്‍പ്പുകള്‍
ഫോണില്ലാതെയും
ഞങ്ങള്‍ കേള്‍ക്കുമായിരുന്നു...
ഇന്ന്
ഒരു കോള്‍ കട്ടായാല്‍
അങ്ങനെ വല്ലതും
കേള്‍ക്കാരുണ്ടോ
നിങ്ങള്‍...?
Subscribe to:
Post Comments (Atom)
No comments:
Post a Comment