Tuesday, November 16, 2010

സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി






ആദ്യമായി
ഒരു പെണ്‍കുട്ടി
മനസ്സ് കൊണ്ട്
ഒരാന്‍ കുട്ടിയാവുന്നത്,
പരസഹായമില്ലാതെ
ഒരു സൈക്കിളില്‍
അല്‍പ്പ ദൂരമെങ്കിലും
പിന്നിടുമ്പോഴാവും...


ഒരു പക്ഷേ;
ആ പെണ്‍കുട്ടി
ഒരു വലിയ പെണ്ണായി മാറുന്നതും
ഭാവിയില്‍
ഒരു നല്ല പെണ്ണല്ലാതായി
ഒരാളുടെയെങ്കിലും
മനസിലെക്കിടിച്ചു കയറുന്നതും
ഈ ആഞ്ഞു ചവിട്ടലിലൂടെയാവാം...

3 comments:

  1. പെൺകുട്ടികൾക്ക് ഒരിക്കലും ആൺകുട്ടിയാവണ്ട.(pls dnt under estimate girls)ഒരു നല്ല പെണ്ണല്ലാതാവുന്നത് നന്ന്.:)

    ReplyDelete
  2. എന്നിട്ട് സൈക്കിളുകൾ ആണും പെണ്ണുമായില്ലേ ശ്രീജിത്തേ...

    ReplyDelete
  3. ചിന്തകളും ആവിഷ്കാരവും വ്യത്യസ്തം..
    ഇനിയും വന്നു വായിക്കാം.
    നല്ല കവിതകള്‍

    ReplyDelete