
വേനല്‍ക്കാലത്ത്
വിജനതയില്‍
ഒറ്റയ്ക്കു കളിക്കാന്‍ പോയ കുഞ്ഞ്
ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ്
മരിച്ചു...
കുഞ്ഞ്
വലിയ പണക്കാരനായി
എന്നെന്കിലുമോരിക്കല്‍
മാരുതിക്കാറില്‍ തിരിച്ചു വരുമെന്ന്
തിരഞ്ഞ് തിരഞ്ഞ്
കാലുകടഞ്ഞ പുറം ലോകം
പ്രതീക്ഷിച്ചു...
മഴക്കാലത്ത്
കിണറും തൊടിയും പാടവും നിറഞ്ഞ്
വെള്ളം വീട്ടിലേക്കു വിരുന്നെതിയപ്പോള്‍
മീനായി വന്ന കുഞ്ഞിന്‍റെ
പുനര്‍ ജന്മത്തെ
ആരും തിരിച്ചറിഞ്ഞില്ല...
കണ്ണീരുപോലെ തെളിഞ്ഞ
മഴ വെള്ളത്തില്‍ നിന്ന്,
പണ്ട്
കളിക്കാന്‍ പോയ കുഞ്ഞിന്
തല തുടച്ചു കൊടുത്തിരുന്ന
തോര്‍ത്തു മുണ്ടു കൊണ്ട്
അച്ഛനും അമ്മയും ചേര്‍ന്ന്
ഇളയ കുഞ്ഞിനായി
മീന്‍ പിടിച്ചു.
അത്
ചില്ല്കുപ്പിയില്‍ നിന്ന്
എപ്പോഴും അനിയന്
ഉമ്മ കൊടുക്കാന്‍ ശ്രമിച്ചു...
പക്ഷെ;
അവര്‍ രണ്ടു ലോകതായത് കൊണ്ടാവാം
അനിയന്‍
ഒന്നും തിരിച്ചറിഞ്ഞില്ല...
Nannaayi
ReplyDeleteഅവതാരം ...
ReplyDeleteവ്യത്യസ്ഥം; നല്ലത്
നോവിക്കുന്നത്
ReplyDeleteമാമ്പഴത്തിനു ശേഷം നല്ലൊരു കവിത വായിച്ചു .....
ReplyDelete