
ബാല മംഗളത്തിലെ
ഡിങ്കന്റെ ചിത്രം വെട്ടിയെടുത്ത്
ദൈവങ്ങള്‍ക്കൊപ്പം
വെയ്ക്കുവാന്‍...
കടലാസ് പെന്‍സില്‍
ലേഖയുടെ മിഴിമുനപോലെ കൂര്‍പ്പിച്ച്
അവന്മാരുടെ തുടയില്‍ കുത്തുവാന്‍
ടൂറിനു പോയി വരുമ്പോള്‍
മുന്‍ സീറ്റിലിരുന്ന സോഫിയ ടീച്ചര്‍
വേദനിച്ചെന്നു
കള്ളച്ചിരിയോടെ പറഞ്ഞപ്പോള്‍,
നഖം സ്വപ്നത്തിലെന്ന പോലെ
മുറിച്ചു മാറ്റുവാന്‍,
ഒക്കെ,നീ കൂട്ടുണ്ടായിരുന്നു.
ആദ്യമായി ഷേവ് ചെയ്തതിനു ശേഷം
ടിപ്പു സുല്‍ത്താന്റെ വാള് പോലെ
എന്‍റെ കയ്യിലിരുന്ന്
തിളങ്ങിയ ബ്ലേടെ;
ഇന്ന് നിന്നെ കയ്യിലെടുക്കുമ്പോള്‍
എന്തൊരു കനം.
ജീവിതത്തിലേക്കും
മരണത്തിലെക്കുമുള്ള
പാതകള്‍ പോലെ
ഞരമ്പുകള്‍
ചുട്ടു പൊള്ളി നില്‍ക്കുമ്പോള്‍
ഒന്ന് തൊടുകയേ വേണ്ടൂ...
എന്നിട്ടാണോ
നീയിങ്ങനെ വിറക്കുന്നത്...?
കൊള്ളാം..നന്നായിട്ടുണ്ട്
ReplyDeleteഎന്നിട്ടാണോ
ReplyDeleteനീയിങ്ങനെ വിറക്കുന്നത്...?
sharp........
ReplyDeleteippo muriyume..
um...
ReplyDeleteഎന്റെ ഏറ്റവും ക്ലാരിറ്റി ഉള്ള കിനാവുകളിൽ ഒന്നാണ് ഞരമ്പ് മുറിച്ച ആത്മഹത്യ ചെയ്യുക എന്നത്. ഓർക്കുമ്പോൾ തന്നെ കൊതി ആവും.
ReplyDelete