
കണ്ണീരിനെ
മറവു ചെയ്യാനൊരിടം...
എന്തിനാ കരയുന്നേന്ന്
ആരേലും ചോദിച്ചാല്‍
ഒറ്റ മായ്ക്കലുമായിച്ച്,
മുളകു പൊടിയെന്നോ
വിറകു കരടെന്നോ
അടുപ്പിലൂതിയിട്ടെന്നോ പറഞ്ഞ്
ചിരിച്ചു കാണിക്കും.
എന്നിട്ടും
ചില നേരങ്ങളില്‍
അവളുടെ കണ്ണുകളിലൂടെ
എനിക്കു കാണാം;
കരളില്‍
തറഞ്ഞു നില്ക്കുന്ന
ഒരു കരട്...!
ഈ കണ്ണീരിന് എന്തൊരു ഉപ്പ്! കറിയില്‍ ചേര്ക്കാനെടുത്ത ഉപ്പ് കണ്ണില്‍ തൂവിയ കാര്യം മറക്കണ്ട.
ReplyDeleteangineyum...???
ReplyDeleteente sreejitheey... ninte pennine nee snehichu kolluka...alla ....jeevippikkuka...!!!!
ReplyDelete