
പായ മടക്കി വെയ്ക്കുമ്പോള്‍
അടിച്ചു വാരുമ്പോള്‍
പാത്രം കഴുകുമ്പോള്‍
വിറകെടുക്കുമ്പോള്‍
അരി ചേറുമ്പോള്‍
അരയ്ക്കുമ്പോള്‍
അലക്കുമ്പോള്‍
മീന്‍ മുറിക്കുമ്പോള്‍
വെള്ളം കോരുമ്പോള്‍
തല തോര്‍ത്തുമ്പോള്‍
വറവിടുമ്പോള്‍
എനിക്കെഴിതാന് വേണ്ടി
കടലാസു ചീന്തുമ്പോള്‍
ഒക്കെ,
ആരോ വിളിച്ചതായി
അവള്‍ക്ക് തോന്നുമത്രേ...
വെറുതേ
കാതോര്‍ത്തു കാതോര്‍ത്തു
നില്‍ക്കുന്നത് കാണുമ്പോള്‍
സങ്കടം തോന്നും...
എന്നെങ്കിലും
എനിയ്ക്കവളെ
ഒരു തോന്നലല്ലാത്ത രീതിയില്‍
വിളിയ്ക്കണം...!
അനുഭവിപ്പിക്കുന്നു ..............
ReplyDeleteശ്രീ പഴയ മിനിമാസിക ഭാഷ അതുപടി തന്നെ കാത്തു സൂക്ഷിക്കുന്നതില്‍ ഒരു സന്തോഷം.
ReplyDeleteനമ്മുടെ മുറ്റം എങ്ങനെ പോകുന്നു.
athu chila vyaajanmaare bhayannu purathirangaarilla...!!!
ReplyDeletenee vilikeda savi...........
ReplyDelete