Monday, November 22, 2010

ലോഡ്ജ്ജ്


മുറിയെടുക്കുമ്പോള്‍
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കും മുമ്പ്
മുറിയിലെ
ചുവരിലോ
വാതില്‍പ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്ന പൊട്ടിരിക്കുന്നുണ്ടോ
എന്നു മാത്രം നോക്കുക...


മറ്റാരും "തൊടാതിരിക്കാന്‍"വേണ്ടി
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ്
ജീവനില്‍ നിന്നും
അവള്‍
പറിച്ചു വെച്ചതാവും അത്...!

6 comments:

  1. ആനുകാലികപ്രസക്തിയുള്ള ആഴത്തിലുള്ള അര്‍ത്ഥങ്ങളുള്ള വരികള്‍. ഭാവുകങ്ങള്‍.

    ReplyDelete
  2. ആവാം അവസാനവരികള്‍ ചിന്തിപ്പിക്കുന്നു...

    ReplyDelete