Saturday, November 20, 2010

തോന്നല്‍


പായ മടക്കി വെയ്ക്കുമ്പോള്‍
അടിച്ചു വാരുമ്പോള്‍
പാത്രം കഴുകുമ്പോള്‍
വിറകെടുക്കുമ്പോള്‍
അരി ചേറുമ്പോള്‍
അരയ്ക്കുമ്പോള്‍
അലക്കുമ്പോള്‍
മീന്‍ മുറിക്കുമ്പോള്‍
വെള്ളം കോരുമ്പോള്‍
തല തോര്‍ത്തുമ്പോള്‍
വറവിടുമ്പോള്‍
എനിക്കെഴിതാന്‍ വേണ്ടി
കടലാസു ചീന്തുമ്പോള്‍
ഒക്കെ,
ആരോ വിളിച്ചതായി
അവള്‍ക്ക് തോന്നുമത്രേ...


വെറുതേ
കാതോര്‍ത്തു കാതോര്‍ത്തു
നില്‍ക്കുന്നത് കാണുമ്പോള്‍
സങ്കടം തോന്നും...


എന്നെങ്കിലും
എനിയ്ക്കവളെ
ഒരു തോന്നലല്ലാത്ത രീതിയില്‍
വിളിയ്ക്കണം...!

4 comments:

  1. അനുഭവിപ്പിക്കുന്നു ..............

    ReplyDelete
  2. ശ്രീ പഴയ മിനിമാസിക ഭാഷ അതുപടി തന്നെ കാത്തു സൂക്ഷിക്കുന്നതില്‍ ഒരു സന്തോഷം.
    നമ്മുടെ മുറ്റം എങ്ങനെ പോകുന്നു.

    ReplyDelete