Monday, November 22, 2010

ആത്മീയത


അമ്പലം കാണുമ്പോള്‍
എനിയ്ക്കു നല്ലതു വരുത്തണേ
എന്നു പ്രാര്‍ഥിക്കുന്നത് മാത്രമല്ല;
ചീറിപ്പായുന്ന ആമ്പുലന്‍സ് കാണുമ്പോള്‍
അതിലുള്ളവന് ആയുസ്സ് നീട്ടിക്കൊടുക്കണേ
എന്നു കൂടി പ്രാര്‍ഥിക്കുന്നതാണ്...!

14 comments:

  1. എന്തിനാ കരയുന്നേന്ന്
    ആരേലും ചോദിച്ചാല്‍
    ഒറ്റ മായ്ക്കലുമായിച്ച്,
    മുളകു പൊടിയെന്നോ
    വിറകു കരടെന്നോ
    അടുപ്പിലൂതിയിട്ടെന്നോ പറഞ്ഞ്
    ചിരിച്ചു കാണിക്കും.


    എന്നിട്ടും
    ചില നേരങ്ങളില്‍
    അവളുടെ കണ്ണുകളിലൂടെ
    എനിക്കു കാണാം;


    കരളില്‍
    തറഞ്ഞു നില്‍ക്കുന്ന


    എല്ലാം ഒന്നിനൊന്ന്‌ വ്യത്യസ്ഥം.
    വായിച്ചുപോകുമ്പോള്‍ തന്നെ ഉള്ളില്‍
    തറക്കുന്നു. ആത്മീയത, ലോഡ്‌ജ്‌, സാരി,
    സോപ്പ്‌, അടുക്കള എല്ലാം കൂടുതല്‍ ഇഷ്‌ടമായി.
    ഈ വരികള്‍ പ്രത്യേകിച്ചും. .

    ReplyDelete
  2. ശ്രീ,
    കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്റിയ കവിതകളില്‍ ഇതാണ് മെച്ചം എന്ന് പറയുക വയ്യ.
    എല്ലാം ഒന്നിനൊന്നു മികച്ചത്.
    അഭിനന്ദങ്ങള്‍

    ReplyDelete
  3. Niswarthatha Inganeyaanallo Velippeduthendath?
    Ashamsakal

    ReplyDelete
  4. ഞാൻ പ്രാർത്ഥിക്കാറുണ്ട്.

    ഇന്നു ബൈക്കിൽ ഇങ്ങനെ വരുമ്പോ ഇടിക്കാൻ വന്ന ആംബുലസിലാരാവും എന്നോർത്തതും ഓർക്കുന്നു.

    ReplyDelete
  5. എനിക്ക് നല്ലത് വരുത്തുന്നത് മാറ്റി വച്ച് ദൈവം അവന്റെ ആയുസ്സിനു പ്രഥമ പരിഗണന കൊടുത്തേക്കും. അത് കൊണ്ട് "അവനവനാത്മീയം" മതി.

    ReplyDelete
  6. കാഴ്ചപ്പാട് നന്നായി...

    ReplyDelete
  7. അതെ,
    അല്ലാതെ പിന്നെ....!

    ReplyDelete
  8. സമ്മതിച്ചു..

    ReplyDelete